ജനങ്ങള്‍ പ്രാര്‍ത്ഥിക്കട്ടേ: റംസാനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

2018 മെയ് മാസത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ വെടിവെക്കല്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു.
ജനങ്ങള്‍ പ്രാര്‍ത്ഥിക്കട്ടേ: റംസാനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: റംസാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തലിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കേന്ദ്രസര്‍ക്കാരിനോട് ആണ് മുഫ്തിയുടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. വിശുദ്ധമാസത്തിലെങ്കിലും ജമ്മുകശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്. 

വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന തിരച്ചിലുകളും വെടിനിര്‍ത്തലും നിര്‍ത്തി വയ്ക്കണമെന്ന് അവര്‍ പറഞ്ഞു. 'റംസാന്‍ മാസത്തിന് തുടക്കമാവുകയാണ്. രാവും പകലും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ പള്ളികളില്‍ പോകുകയും ചെയ്യും. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ വെടിവെക്കല്‍ നിര്‍ത്തിവെക്കുകയും ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. 

അങ്ങനെയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കശ്മീരികള്‍ക്ക് റംസാന്‍ മാസം സമാധാനത്തോടെ ആഘോഷിക്കാം'- മുഫ്തി ട്വീറ്റ് ചെയ്തു. 'ഞാന്‍ തീവ്രവാദികളോട് അപേക്ഷിക്കുകയാണ്, വിശുദ്ധ റംസാന്‍ മാസവും റംസാനും ആരാധനക്കും പ്രാര്‍ഥനക്കും വേണ്ടിയുള്ളതാണ്. ഇക്കാലയളവില്‍ ആരും തന്നെ അക്രമം നടത്തില്ല'- അവര്‍ കൂട്ടിചേചേര്‍ത്തു.  

2018 മെയ് മാസത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ വെടിവെക്കല്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇത്തവണയും വെടിനിര്‍ത്തലിന് നിര്‍ദ്ദേശം നല്‍കാന്‍ മെഹബൂബ ആവശ്യപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com