രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചു;  കര്‍മഫലം മോദിയെ കാത്തിരിക്കുന്നു: പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയും രാഹുലും

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചു;  കര്‍മഫലം മോദിയെ കാത്തിരിക്കുന്നു: പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയും രാഹുലും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത്. 'താങ്കളെക്കുറിച്ചുള്ള ചിന്തകള്‍ എന്റെ പിതാവിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നത് നിങ്ങളെ രക്ഷിക്കില്ല' എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കര്‍മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇിനെതിരെ എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. 

ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ നല്‍കിയ രാജീവ് ഗാന്ധിയെ അപമാനിച്ച മോദിക്ക് അമേഠിയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മോദി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്നും വഞ്ചകര്‍ക്ക് രാജ്യം മാപ്പു നല്‍കിയില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com