സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല; തീയതി പിന്നീട്

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു
സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല; തീയതി പിന്നീട്


ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം മെയ് രണ്ടിന് പ്രഖ്യാപിച്ചിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 

കെവി സ്‌കൂളുകള്‍ക്ക് 98.54%, ജവഹര്‍ നവോദയ സ്‌കൂളുകള്‍ക്ക് 96.62%എന്നിങ്ങനെയായിരുന്നു വിജയശതമാനം. ഫെബ്രുവരി 21 നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 29നായിരുന്നു പരീക്ഷ അവസാനിച്ചത്. 18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com