അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി; മോചിപ്പിക്കാന്‍ അടിയന്തര നടപടിയുമായി വിദേശകാര്യ മന്ത്രാലയം

അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി; മോചിപ്പിക്കാന്‍ അടിയന്തര നടപടിയുമായി വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നാവികരെ എത്രയും വേഗം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് താക്കൂറിനോട് മന്ത്രി ആവശ്യപ്പെട്ടു. 

അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ഞാന്‍ വര്‍ത്തകണ്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഉടനടി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇവരെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്് എന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഹൈകമ്മീഷണറോട് സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്. 

രണ്ടാഴ്ച മുമ്പാണ് എംടി അപേകസ് എന്ന കപ്പലിലെ ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയത്. നാളുകളായി നാവികരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. 

തന്റെ ഭര്‍ത്താവിനെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നും ഇടപെടണമെന്നും നാവികരില്‍ ഒരാളുടെ ഭാര്യ ഭാഗ്യശ്രീ ദാസ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പത്തുദിവസങ്ങളായി തങ്ങള്‍ നൈജീരിയന്‍ സൈന്യവും പൊലീസുമായി ആശയവിനിമയം തുടര്‍ന്നുവരികയാണ് എന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com