അന്യജാതിക്കാരനെ വിവാഹം ചെയ്തു; 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു; ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു

ആറ് മാസം മുന്‍പാണ് 19 കാരിയായ രുഗ്മിണിയും 23 കാരനായ മങ്കേഷ് രണ്‍സിങ്ങും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുന്നത്
അന്യജാതിക്കാരനെ വിവാഹം ചെയ്തു; 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു; ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു

പൂനെ; മിശ്ര വിവാഹം ചെയ്ത 19 കാരിയെ വീട്ടുകാര്‍ ചുട്ടുകൊന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മങ്കേഷ് രണ്‍സിങ്ങിന് ഗുരുതരമായി പൊള്ളലേറ്റു. അഹമ്മദ് നഗര്‍ ജില്ലിയിലെ നിഖോജ് ഗ്രാമത്തില്‍ മെയ് ഒന്നിനാണ് സംഭവം. വീട്ടില്‍ എത്തിയ ഇരുവരേയും അച്ഛനും അച്ഛന്റെ സഹോദരന്മാരും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.  

ആറ് മാസം മുന്‍പാണ് 19 കാരിയായ രുഗ്മിണിയും 23 കാരനായ മങ്കേഷ് രണ്‍സിങ്ങും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുമ്പും ശേഷവും പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു. ദമ്പതികള്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരില്‍ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു രുഗ്മിണി. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രണ്‍സിങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇത് വലിയ വാഗ്വാദത്തിന് വഴിവെക്കുകയും. വാഗ്വാദത്തിനൊടുവില്‍ പിതാവ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

അലര്‍ച്ച കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ വെച്ച് രുഗ്മിണി മരിച്ചു. രണ്‍സിങ്ങിന് നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റു. അച്ഛനെതിരെയും ബന്ധുക്കള്‍ക്കെതിരേയും രുഗ്മിണി മരണ മൊഴി നല്‍കിയിട്ടുണ്ട്. കൂലിത്തൊഴിലാളിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ രമ ഭാരതീയയും ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര ഭാരതീയയും ഘനശ്യാംസരോജും ഇപ്പോള്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com