ഐപിഎല്ലിനിടെ വോട്ടുചെയ്യാന്‍ പറന്നെത്തി ധോണി ; 'എല്ലാവരും പോയി വോട്ടു ചെയ്യൂ' എന്ന് സിവ ; വീഡിയോ വൈറല്‍

പഞ്ചാബ് സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരം തീര്‍ന്നതിന് തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ വോട്ടു ചെയ്യാനായി നാട്ടിലേക്ക് പറന്നു
ഐപിഎല്ലിനിടെ വോട്ടുചെയ്യാന്‍ പറന്നെത്തി ധോണി ; 'എല്ലാവരും പോയി വോട്ടു ചെയ്യൂ' എന്ന് സിവ ; വീഡിയോ വൈറല്‍

റാഞ്ചി : ഐപിഎല്‍ മല്‍സരങ്ങളുടെ ചൂടിലും വോട്ടുചെയ്യുക എന്ന കടമ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മറന്നില്ല. കുടുംബത്തോടൊപ്പമെത്തിയാണ് ധോണി വോട്ടു ചെയ്തത്. ഐപിഎല്ലില്‍ ഞായറാഴ്ച പഞ്ചാബ് സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരം തീര്‍ന്നതിന് തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ വോട്ടു ചെയ്യാനായി നാട്ടിലേക്ക് പറന്നു. 

കുടുംബത്തിനൊപ്പം വോട്ടു ചെയ്ത ധോണി തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങി. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ നോക്കൗട്ട് മല്‍സരമുള്ളതിനാലാണ് ധോണി ടീമിനൊപ്പം ചേരാന്‍ പുറപ്പെട്ടത്. 

പപ്പയും മമ്മിയും ചെയ്തപോലെ എല്ലാവരും പോയി വോട്ടു ചെയ്യുക എന്ന് മകള്‍ സിവ പറയുന്നതിന്റെ വീഡിയോയും ആരാധകര്‍ക്കായി ധോണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com