സ്മൃതി ഇറാനിയുടെ ആരോപണം അടിസ്ഥാനരഹിതം; അമേഠിയില്‍ ബൂത്തുപിടിത്തം നടന്നിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ ബൂത്തുപിടുത്തം നടന്നെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി  ഇറാനിയുടെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി.
സ്മൃതി ഇറാനിയുടെ ആരോപണം അടിസ്ഥാനരഹിതം; അമേഠിയില്‍ ബൂത്തുപിടിത്തം നടന്നിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ ബൂത്തുപിടുത്തം നടന്നെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി  ഇറാനിയുടെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. സ്മൃതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ലക്കു വെങ്കടേശ്വരലു തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. 

ബൂത്ത് പിടിത്തം നടത്തിയെന്ന് ആരോപിച്ച് ബിജെപി പുറത്തുവിട്ട വീഡിയോ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ഉയര്‍ന്നതിന് പിന്നാലെ സെക്ടര്‍ ഓഫീസര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷകര്‍ക്കും ഒപ്പം ബൂത്തിലെത്തി തെരഞ്ഞെടുപ്പ് ഏജന്റുമാരോടും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും അന്വേഷണം നടത്തി. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു. ബൂത്തുപിടിത്തം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വീഡിയോയാണ് സ്മൃതി ഇറാനി പുറത്തുവിട്ടചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com