എന്‍സിപിക്ക് കുത്തി, താമരയ്ക്ക് വോട്ടുപോകുന്നത് കണ്ടു; ഇലക്ട്രോണിക് വോട്ടിങ് മെഷീനെ ചോദ്യം ചെയ്ത് ശരദ് പവാര്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍
എന്‍സിപിക്ക് കുത്തി, താമരയ്ക്ക് വോട്ടുപോകുന്നത് കണ്ടു; ഇലക്ട്രോണിക് വോട്ടിങ് മെഷീനെ ചോദ്യം ചെയ്ത് ശരദ് പവാര്‍

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. ഒരിക്കല്‍ ഒരു പ്രസന്റേഷനില്‍ തന്റെ പാര്‍ട്ടിയായ എന്‍സിപിക്ക് വോട്ടു കുത്തിയപ്പോള്‍ ബിജെപിക്ക് പോയതായി ശരദ് പവാര്‍ ആരോപിച്ചു. അതുകൊണ്ട് എല്ലാ ഇലക്ട്രോണിക് മെഷീനുകളിലും കൃത്രിമം നടക്കുന്നതായി താന്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

'ഇലക്ട്രോണിക് മെഷീനിന്റെ വിശ്വാസ്യതയില്‍ എനിക്ക് ആശങ്കയുണ്ട്. ഗുജറാത്തിലും, ഹൈദരാബാദിലും എന്റെ മുന്‍പാകെ കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ അമര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫലം മറിച്ചായിരുന്നു. എന്‍സിപിയുടെ ചിഹ്നമായ ക്ലോക്കില്‍ അമര്‍ത്തുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് പോകുന്നതാണ് കണ്ടത്.' - പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്തിടെ കൂടുതല്‍ പോളിങ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടുകളുമായി ഒത്തുനോക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രിംകോടതി തളളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com