കോണ്‍ഗ്രസിനായി വര്‍ഗീയ വികാരം ആളിക്കത്തിച്ചു; കമ്പ്യൂട്ടര്‍ ബാബയ്ക്ക് നോട്ടീസ്; 24 മണിക്കൂറിനകം മറുപടി നല്‍കണം

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്നതരത്തില്‍ പ്രചാരണം നടത്തിയതിനാണ് നടപടി
കോണ്‍ഗ്രസിനായി വര്‍ഗീയ വികാരം ആളിക്കത്തിച്ചു; കമ്പ്യൂട്ടര്‍ ബാബയ്ക്ക് നോട്ടീസ്; 24 മണിക്കൂറിനകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: വര്‍ഗീയ വികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.  ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്നതരത്തില്‍ പ്രചാരണം നടത്തിയതിനാണ് നടപടി. ഇയാള്‍ക്കെതിരെ  ബിജെപി നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. ദിഗ് വിജയ് സിംഗിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ നടത്തിയ യാഗം  നേരെത്തെ വിവാദമായിരുന്നു.

മധ്യപ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടര്‍ ബാബ. എന്നാല്‍ രാമക്ഷേത്രമടക്കമുള്ള വിഷയത്തില്‍ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടര്‍ ബാബ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിന്റെ പാളയത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com