'ദീദി, നിങ്ങളുടെ ഓരോ അടിയും എനിക്കുളള അനുഗ്രഹമാണ്'; മറുപടിയുമായി മോദി 

ജനാധിപത്യം കൊണ്ട് ശക്തമായ അടി മോദിക്ക് നല്‍കണമെന്ന് രണ്ട് ദിവസം മുമ്പ് മമത പറഞ്ഞിരുന്നു
'ദീദി, നിങ്ങളുടെ ഓരോ അടിയും എനിക്കുളള അനുഗ്രഹമാണ്'; മറുപടിയുമായി മോദി 

കൊല്‍ക്കത്ത: നിങ്ങളുടെ ഓരോ അടിയും തനിക്കുളള അനുഗ്രഹമാണെന്ന് മമതാ ബാനര്‍ജിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം കൊണ്ട് ശക്തമായ അടി മോദിക്ക് നല്‍കണമെന്ന് രണ്ട് ദിവസം മുമ്പ് മമത പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബംഗാളിലെ പുരുലിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ഇങ്ങനെ പറഞ്ഞത്. 

'ഞാന്‍ ദീദിയോട് പറയുന്നു, ദീദി ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു, നിങ്ങളുടെ ഓരോ അടിയും എനിക്കുളള അനുഗ്രഹമാണ്'- മോദി റാലിയില്‍ പറഞ്ഞു. 

'ഇതൊടൊപ്പം ഒരു കാര്യം കൂടി ഞാന്‍ പറയുന്നു. ചിട്ടി ഫണ്ട് വഴി പാവപ്പെട്ടവരില്‍ നിന്ന് പണം തട്ടിയെടുത്ത ആളുകളെ അടിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍, നിങ്ങള്‍ക്ക് ഭയപ്പെടേണ്ടി വരില്ല' - ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മമതയെ നിരന്തരം കടന്നാക്രമിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് മോദിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം പൊതുറാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്, ജനാധിപത്യം ഉപയോഗിച്ച് മോദിക്ക് ശക്തമായ അടി നല്‍കണമെന്ന് മമത പറഞ്ഞത്. ചിട്ടി ഫട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ പിടിച്ചുപറിക്കാരോട് മോദി ഉപമിച്ചതിന് പിന്നാലെയാണ് മമതയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com