ദേശീയപാതാ വികസനം; വിവാദ വിജ്ഞാപനം റദ്ദാക്കി, കേരളത്തോടു വിവേചനമില്ലെന്ന് നിതിന്‍ ഗഡ്കരി

ദേശീയപാതാ വികസനത്തില്‍ കേരളത്തെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
ദേശീയപാതാ വികസനം; വിവാദ വിജ്ഞാപനം റദ്ദാക്കി, കേരളത്തോടു വിവേചനമില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്തിനെത്തുടര്‍ന്നാണ് നടപടി. 

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയില്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇതിനെച്ചൊല്ലി സര്‍ക്കാരും സിപിഎമ്മും ബിജെപിക്കെതിരെ രംഗത്തുവന്നതിനിടയിലാണ്, വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമെടുപ്പ് നിര്‍ത്തിവച്ചത് എന്നായിരുന്നു ആക്ഷേപം. കേരളത്തോടു വിവേചനം കാട്ടിയിട്ടില്ലെന്ന് ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തിന് മുന്‍പുണ്ടായിരുന്ന പരിഗണന തുടരുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും അറിയിച്ചു. 

ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടുമായി പരസ്യമായി രംഗത്തുവന്നു. വിവാദം കൊഴുക്കുന്നതിനിടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഗഡ്കരിക്ക് കത്തു നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com