ഫോനി എത്തിയത് ഭുവനേശ്വറിനെ ഇരുട്ടിലാഴ്ത്തി ; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

വളരെ ചെറിയ ശതമാനം ജനങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഭുവനേശ്വറില്‍ വൈദ്യുതി സൗകര്യം ലഭിക്കുന്നുള്ളൂവെന്നും നാസ
ഫോനി എത്തിയത് ഭുവനേശ്വറിനെ ഇരുട്ടിലാഴ്ത്തി ; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

 
ന്യൂഡല്‍ഹി:
ഒഡിഷയുടെ തീരത്തേക്ക് ഫോനി എത്തിയതോടെ ഭുവനേശ്വര്‍ മുഴുവനായും ഇരുട്ടിലായതായി റിപ്പോര്‍ട്ടുകള്‍. അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷാതീരത്തേക്കെത്തിയ ഫോനിയുടെ ഭീകരത വെളിവാക്കുന്നതാണ് ഉപഗ്രഹ ചിത്രങ്ങള്‍. 40 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചശേഷമാണ് ഒഡിഷാതീരത്ത് നിന്നും പിന്‍വാങ്ങിയത്.

ഇരട്ടനഗരങ്ങളെന്ന് അറിയപ്പെടുന്ന കട്ടക്കിന്റെയും ഭുവനേശ്വറിന്റെയും ചിത്രങ്ങളാണ് ഫോനിക്ക് മുമ്പും ശേഷവും എന്ന അടിക്കുറിപ്പോടെയായിരുന്നു നാസയുടെ ട്വീറ്റ്. ഏപ്രില്‍ 30 ന് പ്രകാശമാനമായിരുന്ന രണ്ട് നഗരങ്ങളും മെയ് അഞ്ചാവുമ്പോള്‍ ഇരുണ്ട്, നിറം മങ്ങിയിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വളരെ ചെറിയ ശതമാനം ജനങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഭുവനേശ്വറില്‍ വൈദ്യുതി സൗകര്യം ലഭിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ നാസ പറയുന്നു. 

11 ലക്ഷത്തോളം പേരെയാണ് ഫോനി മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. 5000 താത്കാലിക സങ്കേതങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com