ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതിയിൽ

മാർച്ച്​ ഏട്ടിന്​ ഭൂമിതർക്ക കേസ്​ പരിഹരിക്കുന്നതിനായി ജസ്​റ്റിസ്​ എഫ്​എംഐ കൈഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക്​ കൈമാറിയിരുന്നു.
ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബാബറി ഭൂമിതർക്ക കേസ്​ നാളെ സുപ്രീംകോടതി പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും കേസ്​ പരിഗണിക്കുക. അയോധ്യ കേസിലെ മധ്യസ്ഥസമിതി റിപ്പോർട്ട്​ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. ഇതും കോടതിയുടെ പരിഗണനയിലേക്ക്​ എത്തും. 

മാർച്ച്​ ഏട്ടിന്​ ഭൂമിതർക്ക കേസ്​ പരിഹരിക്കുന്നതിനായി ജസ്​റ്റിസ്​ എഫ്​എംഐ കൈഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക്​ കൈമാറിയിരുന്നു. ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരും സമിതിയിൽ അംഗമായിരുന്നു. ഫൈസാബാദ്​ കേന്ദ്രീകരിച്ചായിരുന്നു സമിതി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com