റോഡ് ഷോയ്ക്കിടെ മോദിക്ക് പോലും കിട്ടിയില്ല യുവതിയുടെ ഒരു ചുംബനം; സ്ഥാനാര്‍ത്ഥികളില്‍ താരമായി സണ്ണി ഡിയോള്‍; വീഡിയോ വൈറല്‍

തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് അപ്രതീക്ഷിത ചുംബനം
റോഡ് ഷോയ്ക്കിടെ മോദിക്ക് പോലും കിട്ടിയില്ല യുവതിയുടെ ഒരു ചുംബനം; സ്ഥാനാര്‍ത്ഥികളില്‍ താരമായി സണ്ണി ഡിയോള്‍; വീഡിയോ വൈറല്‍

ഗുരുദാസ്പൂര്‍: തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിന് അപ്രതീക്ഷിത ചുംബനം. റോഡ് ഷോയ്ക്കിടെയാണ് മറ്റുള്ളവരെ ഞെട്ടിച്ച് ആരാധിക സണ്ണി ഡിയോളിനെ ചുംബിച്ചത്. വാഹനത്തില്‍ കയറിയ ആരാധിക സണ്ണി ഡിയോളിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. 

ഒരു നിമിഷം സണ്ണി ഡിയോളും ആരാധികയുടെ അപ്രതീക്ഷിത നീക്കം കണ്ട് ഞെട്ടിത്തരിച്ചു നിന്നുപോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെയാണ് ബോളിവുഡ് താരമായ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. താരത്തിന്റെ സ്വാധിനം കണക്കിലെടുത്ത്് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. 

മറ്റൊരു ചലചിത്രതാരമായിരുന്ന വിനോദ് ഖന്നയുടെ പേരില്‍ പ്രസിദ്ധമായ മണ്ഡലമാണ് ഗുരുദാസ് പൂര്‍. ബിജെപിയുടെ എംപിയായിരുന്ന വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നുവന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുനില്‍  ജാക്കറാണ് 2017ല്‍ തെരഞ്ഞടുക്കപ്പെട്ടത്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സണ്ണി ഡിയോളിനെ കളത്തിലിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com