വിവാഹസദ്യയ്ക്ക് ശേഷം ബാക്കി വന്ന മട്ടണ്‍ കറി കഴിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്ക്  ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഡിലാബാദ്: വിവാഹ സദ്യയിയ്ക്ക് ശേഷം ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 24 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് സംഭവം.

ഭക്ഷ്യവിഷബാധയേറ്റാണ് ഒരു വയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ മരിച്ചത്. ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന മട്ടണ്‍കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്. 

ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്ക്  ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com