അയോധ്യ ഭൂമി തർക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
അയോധ്യ ഭൂമി തർക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഭൂമിതർക്ക വിഷയത്തില്‍ സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിന്റെ സാധ്യത പരിശോധിക്കാനായി സുപ്രീം കോടതി ജഡ്ജി എഫ്എംഐ ഖലീഫുള്ള തലവനായി ഒരു മധ്യസ്ഥ സമിതിയെ മാര്‍ച്ച് എട്ടിന് കോടതി നിയോഗിച്ചിരുന്നു. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും അഭിഭാഷകനും മധ്യസ്ഥനുമായ ശ്രീരാം പഞ്ചുവും ഉള്‍പ്പെടുന്നതാണ് സമിതി.

അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയ്‌ക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com