ആനയെഴുന്നള്ളത്ത് പണമുണ്ടാക്കാനുള്ള കച്ചവടം മാത്രം; ഗജശാപം കിട്ടുന്ന വേറെ രാജ്യമില്ലെന്ന് സുഗതകുമാരി

എത്ര ദ്രോഹമാണ് ആനകള്‍ അനുഭവിക്കുന്നത്. ആരുകേള്‍ക്കാന്‍, മലയാളികള്‍ക്ക് ആഘോഷങ്ങളും വെടിക്കെട്ടുകളും മാത്രമാണ് ഉത്സാഹം. നടക്കട്ടെ
ആനയെഴുന്നള്ളത്ത് പണമുണ്ടാക്കാനുള്ള കച്ചവടം മാത്രം; ഗജശാപം കിട്ടുന്ന വേറെ രാജ്യമില്ലെന്ന് സുഗതകുമാരി

കൊച്ചി: പൂരങ്ങളിലെ ആന എഴുന്നള്ളിപ്പിനെതിരെ കവയത്രി സുഗതകുമാരി. ആന എഴുന്നള്ളത്ത് ഒരു ത്യാഗമാണെന്നോ, മതപരമായ ചടങ്ങാണെന്നോ എന്നുള്ള അഭിപ്രായമില്ല. ഇത് പിന്നില്‍ പണം നേടാനുള്ള വെറും കച്ചവടം മാത്രമാണെന്ന് സുഗതകുമാരി പറഞ്ഞു. നമ്മുടെ പ്രധാനപ്പെട്ട ദൈവങ്ങള്‍ ശ്രീപത്മനാഭന്‍ മുതല്‍ അയ്യപ്പന്‍ വരെയുള്ള ഒറ്റ ദേവിയും ദേവനും ആനപ്പുറത്ത് സവാരി ചെയ്യുന്നതായി എങ്ങും കേട്ടിട്ടില്ല. പുരാണങ്ങള്‍ എഴുതിയിട്ടുമില്ല. രാജാക്കന്‍മാരും പ്രഭുക്കന്‍മാരുടെയും കാലത്ത് തുടങ്ങിയതാണ്. ഇതിന്റെ എത്ര ദ്രോഹമാണ് ആനകള്‍ അനുഭവിക്കുന്നത്. ആരുകേള്‍ക്കാന്‍ മലയാളികള്‍ക്ക് ആഘോഷങ്ങളും വെടിക്കെട്ടുകളിലും മാത്രമാണ് ഉത്സാഹം. നടക്കട്ടെ. ഗജശാപമാണ് ഈ രാജ്യത്തിന്റെ വലിയ ശാപമെന്ന് സുഗതകുമാരി പറഞ്ഞു

സുഗതകുമാരിയുടെ വാക്കുകള്‍

തനിക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പറ്റി മാത്രമല്ല പറയാനുള്ളത്. ഒരുപാട് ആനകളെ എഴുന്നള്ളിക്കുന്നത് സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളാണ് താന്‍. ഇതിനെ കുറിച്ച് ഒരുപാട് എഴുതിയിട്ടുമുണ്ട്. ഗജശാപം കിട്ടുന്ന വേറെ രാജ്യം വേറെയില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പ്രായമായന്നോ, അസുഖമാണെന്നോ, ഒരു കണ്ണിന് കാഴ്ചയില്ലെന്നോ പറയുന്നതില്‍ തനിക്ക് അത്ഭുതമില്ല. എത്രയാനകള്‍ക്കാണ് വലതുകണ്ണിന് കാഴ്ചയില്ലാത്തതെന്ന് അന്വേഷിച്ചാല്‍  അറിയാം. കാഴ്ചയില്ലാതാക്കുന്നതാണെന്ന് വിദഗ്ധര്‍ക്ക് അറിയാമെന്ന് സുഗതകുമാരി പറഞ്ഞു.

ഇതൊന്നും ത്യാഗമാണെന്നോ മതപരമായ ചടങ്ങാണെന്നും തനിക്ക് തോന്നുന്നില്ല. ഇത് വെറും ബിസിനസ്സാണ്. പണത്തിന് വേണ്ടി നടത്തുന്ന കച്ചവടമാണ്. മതത്തില്‍ ആനപ്പുറത്ത് എഴുന്നള്ളത്ത് പറഞ്ഞിട്ടേയില്ല. ഏറ്റവും വലിയ തന്ത്രിയോട് ചോദിച്ചുനോക്കൂ. നമ്മുടെ പ്രധാനപ്പെട്ട ദൈവങ്ങള്‍ ശ്രീപത്മനാഭന്‍ മുതല്‍ അയ്യപ്പന്‍ വരെയുള്ള ഒറ്റ ദേവിയും ദേവനും ആനപ്പുറത്ത് സവാരി ചെയ്യുന്നതായി എങ്ങും കേട്ടിട്ടില്ല. പുരാണങ്ങള്‍ എഴുതിയിട്ടില്ല. രാജാക്കന്‍മാരും പ്രഭുക്കന്‍മാരുമെല്ലാം തുടങ്ങിയതാണ്. ഇതിന്റെ എത്ര ദ്രോഹമാണ് ആനകള്‍ അനുഭവിക്കുന്നത്. ആരുകേള്‍ക്കാന്‍ മലയാളികള്‍ക്ക് ആഘോഷങ്ങളും വെടിക്കെട്ടുകളും മാത്രമാണ് ഉത്സാഹം നടക്കട്ടെ. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. എന്റെ അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. ഇനി ഉദയം കാത്തിരിക്കുകയാണ്. എനിക്കിനി ഒന്നേ പറയാനുള്ളു. ഗജശാപമാണ് ഈ രാജ്യത്തിന്റെ ശാപങ്ങളിലൊന്നെന്ന് സുഗതകുമാരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com