ആരോപണം തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാനും തയ്യാര്‍ ; കെജ്രിവാള്‍ നുണയന്‍, രാഷ്ട്രീയം വിടണമെന്ന് ഗൗതം ഗംഭീര്‍

ആരോപണം തെളിയിക്കാന്‍ ആയില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ രാജിവയ്ക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാനും തയ്യാര്‍ ; കെജ്രിവാള്‍ നുണയന്‍, രാഷ്ട്രീയം വിടണമെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: എഎപിയുടെ സ്ഥാനാര്‍ത്ഥി അതിഷിയെ കുറിച്ച് അപമാനകരമായ ലഘുലേഖകള്‍ പ്രചരിച്ച സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് ഗൗതം ഗംഭീര്‍. ലഘുലേഖ വിതരണത്തിന് പിന്നില്‍ താനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്ക് തെളിയിക്കാനായാല്‍ പരസ്യമായി കെട്ടിത്തൂങ്ങാന്‍ തയ്യാറാണെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ആരോപണം തെളിയിക്കാന്‍ ആയില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ രാജിവയ്ക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് അതിഷിയും ഗംഭീറും ഏറ്റുമുട്ടുന്നത്.

ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറും. തെളിവില്ലാതെ മറ്റൊരാളെയും ആക്രമിക്കുന്നത് ശരിയല്ല. എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ ഒരിക്കലും അത്തരം ആരോപണം താന്‍ ഉന്നയിക്കില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി സ്വന്തം സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെജ്രിവാളും സംഘവും അപവാദം പ്രചരിപ്പിക്കുകയാണെന്നും വൃത്തികെട്ട മനസാണ് മുഖ്യമന്ത്രിയുടേത് എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം എഎപി സ്ഥാനാര്‍ത്ഥിക്കെതിരെ നടന്ന വിലകുറഞ്ഞ പ്രചാരണങ്ങള്‍ വ്യാപക എതിര്‍പ്പിന് കാരണമായിട്ടുണ്ട്. മാന്യമായി തോല്‍ക്കുന്നതാണ് ഉള്ള വില കളഞ്ഞ് കുളിച്ച ശേഷം തോല്‍ക്കുന്നതിനെക്കാള്‍ നല്ലതെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com