'ഇന്ത്യാസ്‌ ഡിവൈഡര്‍ ഇന്‍ ചീഫ്'; മോദിയെ വിഭജിപ്പിക്കലിന്റെ തലവനാക്കി ടൈം മാസിക

ഇന്ന് വരെയുണ്ടായതില്‍ ഏറ്റവും വലിയ വിഭജനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ്
'ഇന്ത്യാസ്‌ ഡിവൈഡര്‍ ഇന്‍ ചീഫ്'; മോദിയെ വിഭജിപ്പിക്കലിന്റെ തലവനാക്കി ടൈം മാസിക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'വിഭജനത്തിന്റെ തലവന്‍' എന്ന് വിശേഷിപ്പിച്ച് 'ടൈം' മാസിക. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനിയും അഞ്ച് വര്‍ഷം കൂടി ഇത് സഹിക്കാനാവുമോയെന്ന ആശങ്കയും മാസിക മുന്നോട്ട് വയ്ക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന പാദത്തിലേക്ക്  കടക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ലക്കം പുറത്തിറങ്ങിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

 ഇന്ന് വരെയുണ്ടായതില്‍ ഏറ്റവും വലിയ വിഭജനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് ആതിഷ് തസീര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ലേഖനത്തില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളും യുപിയില്‍ യോഗിയെ മുഖ്യമന്ത്രിയായി നിയമിച്ചതും ഭോപ്പാലിലേക്ക് സാധ്വി പ്രഗ്യാ സിങിനെ പ്രഖ്യാപിച്ചതുമടക്കമുള്ള കാര്യങ്ങള്‍ വിശദമായി കവര്‍‌സ്റ്റോറിയില്‍ പ്രതിപാദിക്കുന്നുണ്ട്.

പ്രതിപക്ഷത്തെയും ലേഖനം കടന്നാക്രമിക്കുന്നുണ്ട്. രാജ്യം ഇത്രയും മോശം അവസ്ഥയിലായിട്ട് പോലും ശക്തമായ സഖ്യം ഉണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി ദുര്‍ബലനായ നേതാവാണെന്നും കുടുംബ വാഴ്ചയില്‍ അപ്പുറം ഒന്നും കോണ്‍ഗ്രസിന് ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നും  ലേഖനം ആരോപിക്കുന്നു. 

ഇത് മൂന്നാം തവണയാണ് മോദി ടൈം മാസികയുടെ കവറാവുന്നത്. പേഴ്‌സണ്‍ ഓഫ് ദ ഇയറായി ആളുകള്‍ വോട്ട് ചെയ്തപ്പോഴും ഗുജറാത്ത് കലാപ സമയത്തുമായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com