കെജ് രിവാളിന് ആറ് കോടി നല്‍കിയെന്ന മകന്റെ ആരോപണം കള്ളം; നിഷേധിച്ച് എഎപി സ്ഥാനാര്‍ത്ഥി

കെജ് രിവാളിന് ആറ് കോടി നല്‍കിയെന്ന മകന്റെ ആരോപണം കള്ളം -  നിഷേധിച്ച് എഎപി സ്ഥാനാര്‍ത്ഥി
കെജ് രിവാളിന് ആറ് കോടി നല്‍കിയെന്ന മകന്റെ ആരോപണം കള്ളം; നിഷേധിച്ച് എഎപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാന്‍ ആറു കോടി രൂപ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നല്‍കിയെന്ന മകന്റെ ആരോപണം നിഷേധിച്ച് എഎപി സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ്. വിവാഹമോചനത്തിനു ശേഷം ഭാര്യയ്‌ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബല്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ഡല്‍ഹി സ്ഥാനാര്‍ഥിയാവാന്‍ പിതാവ് ആറ് കോടി നല്‍കിയെന്നായിരുന്നു മകന്‍ ഉദയ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന്റെ മതിയാ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. 

 മൂന്നുമാസം മുമ്പാണു പിതാവ് എഎപിയില്‍ ചേര്‍ന്നത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയല്ലാതിരുന്നിട്ടും എങ്ങനെയാണു തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനായ സജ്ജന്‍ കുമാറിനെ മോചിപ്പിക്കുന്നതിനും പിതാവ് ശ്രമിച്ചു. വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോള്‍ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ േനട്ടത്തിന് ഉപയോഗിച്ചെന്നു മനസ്സിലായതെന്ന് ഉദയ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com