പിന്തുടരുന്നതിന് നന്ദി ;  ട്വിറ്ററില്‍ ഒരു കോടിയും കവിഞ്ഞ് ബിജെപി 

ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
പിന്തുടരുന്നതിന് നന്ദി ;  ട്വിറ്ററില്‍ ഒരു കോടിയും കവിഞ്ഞ് ബിജെപി 

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ബിജെപി ഫോളോവര്‍മാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. പാര്‍ട്ടിയുടെ ഐടി സെല്‍ തലവനായ അമിത് മാളവ്യയാണ് ഫോളോവര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തത്. ഇതൊരു വലിയ നേട്ടമാണ്. പിന്തുടരുന്നവര്‍ക്ക് നന്ദിയെന്നായിരുന്നു അമിതിന്റെ കുറിപ്പ്. 

പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് അരക്കോടിയോളം ഫോളോവേഴ്‌സ് മാത്രമാണ് ട്വിറ്ററില്‍ ഉള്ളത്. ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

47 ലക്ഷം ഫോളോവര്‍മാരാണ് മോദിയെ പിന്തുടരുന്നത്. ആഗോളതലത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒന്നാമനും ഡൊണാള്‍ഡ് ട്രംപ് രണ്ടാമനുമാണ്.
 
ഒന്‍പതര ലക്ഷം പേരാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com