മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപിയുടെ വനിതാ നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍
നേതാവ് അറസ്റ്റില്‍. പ്രിയങ്ക ശര്‍മ്മയെന്ന ബിജെപിയുടെ യുവമോര്‍ച്ച  വനിതാ നേതാവാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഹൗറ സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞത്.

ബംഗാളിലെ ഹൗറയില്‍ നിന്നുളള വനിതാ നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയ്‌ക്കെതിരെ ദസനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് ശ്രമമെന്നും പൊലീസ് പറുന്നു. 

ബിജെപിയുടെ യുവമോര്‍ച്ചാ നേതാവാണ് പ്രിയങ്ക. മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി നേതാവ് പോസ്റ്റ് തയ്യാറാക്കിയത്. പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് മമതയുടെ ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തത്. ഈ ചിത്രം വ്യാപകമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com