മോദിക്ക് ഗാന്ധി കുടുംബത്തോട് പക; വിദ്വേഷ പ്രചാരണം തോല്‍വി ഭയന്നിട്ടെന്ന് രാഹുല്‍ ഗാന്ധി

മോദി പ്രചരിപ്പിക്കുന്നതെല്ലാം നട്ടാല്‍ കുരുക്കാത്ത നുണകളാണെന്നും തനിക്ക് നല്ല ബോധ്യമുണ്ടെന്നും രാഹുല്‍
മോദിക്ക് ഗാന്ധി കുടുംബത്തോട് പക; വിദ്വേഷ പ്രചാരണം തോല്‍വി ഭയന്നിട്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗാന്ധി കുടുംബത്തോട് പകയാണെന്ന് രാഹുല്‍ ഗാന്ധി. പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റം ഒരിക്കലും തന്നോട് മോദി കാണിച്ചിട്ടില്ലെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രാജീവ് ഗാന്ധിയെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചും ഇന്ദിരാ ഗാന്ധിയെ കുറിച്ചും  മോദി നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.പക്ഷേ സത്യമെന്താണെന്ന് എനിക്കറിയാം. എന്റെ മുത്തശ്ശിയെ കുറിച്ചും എനിക്ക് നന്നായി അറിയാം. മോദി പ്രചരിപ്പിക്കുന്നതെല്ലാം നട്ടാല്‍ കുരുക്കാത്ത നുണകളാണെന്നും തനിക്ക് നല്ല ബോധ്യമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ആര്‍എസ് എസും ബിജെപിയും ചേര്‍ന്ന സംഘത്തോടാണ് രാജ്യത്തെ പുരോഗമന ശക്തികള്‍ ആശയപരമായി പോരാടുന്നത്. ഭരണഘടനയെ തകിടം മറിക്കുന്നതിനായാണ് അവര്‍ സംഘം ചേര്‍ന്ന് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. നോട്ട് നിരോധനം ഉണ്ടാക്കാവുന്ന ദുരന്തത്തെ കുറിച്ച് ആര്‍ബിഐ മോദിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പക്ഷേ പ്രധാനമന്ത്രി അത് അവഗണിക്കുകയായിരുന്നു. ഭരണഘടനയെയും രാജ്യത്തെ തന്നെയും ബാഹ്യശക്തികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായി രാജ്യത്തെ ജനങ്ങള്‍ പോലും പറയുന്നുണ്ട്. 

മോദിയെ പരാജയപ്പെടുത്താമെന്ന് കരുതുകയേ വേണ്ടെന്നായിരുന്നു അഞ്ച് വര്‍ഷം മുമ്പ് ചിലരൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ ഞങ്ങള്‍ പിന്‍മാറിയില്ല. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ നന്നായി അധ്വാനിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ട്. തോല്‍വിയെ കുറിച്ചുള്ള ആധിയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മോദി വീണ്ടും അധികാരത്തിലെത്തമെന്ന് ആരും പറയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com