ആ വിമാനത്തിന്റെ പൈലറ്റാണെന്ന് പറഞ്ഞില്ലല്ലോ;  'ബലാക്കോട്ടിലെ മേഘ' വിവാദത്തില്‍ പ്രധാനമന്ത്രിക്ക് ട്രോളുമായി സോഷ്യല്‍ മീഡിയ (വിഡിയോ

പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും സംശയമുണ്ടായിരുന്നുവെന്നും തന്റെ വാക്കിന്റെ പുറത്താണ് അന്ന് ഓപറേഷന്‍ നടത്തിയതെന്നും മോദി
ആ വിമാനത്തിന്റെ പൈലറ്റാണെന്ന് പറഞ്ഞില്ലല്ലോ;  'ബലാക്കോട്ടിലെ മേഘ' വിവാദത്തില്‍ പ്രധാനമന്ത്രിക്ക് ട്രോളുമായി സോഷ്യല്‍ മീഡിയ (വിഡിയോ


ന്യൂഡല്‍ഹി: മേഘാവൃതമായ ആകാശമുള്ള സമയം നോക്കി ബലാക്കോട്ട് ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് ട്രോള്‍മഴ. മേഘങ്ങള്‍ ഉള്ളതിനാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ആക്രമണം നടത്താമെന്ന വിദ്യ താന്‍ പറഞ്ഞിരുന്നുവെന്ന് ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. 

പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും സംശയമുണ്ടായിരുന്നുവെന്നും തന്റെ വാക്കിന്റെ പുറത്താണ് അന്ന് ഓപറേഷന്‍ നടത്തിയതെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെയാണ് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ നിറഞ്ഞത്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വാക്കുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയതെന്ന് പലരും ട്വീറ്റ് ചെയ്തു.

റഡാര്‍ സാങ്കേതിക വിദ്യ വസ്തുക്കളെ തിരിച്ചറിയുന്നതിനായി റേഡിയോ കിരണങ്ങളെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ മേഘാവൃതമായ ആകാശം യാതൊരു മെച്ചവും ഓപറേഷന് നല്‍കില്ലെന്ന് ട്വിറ്ററേനിയന്‍സ് പറയുന്നു. 

 ഞാനായിരുന്നു ആക്രമണം നടത്തിയ വിമാനത്തിന്റെ പൈലറ്റ് എന്ന് മാത്രമേ ഇനി അദ്ദേഹം പറയാന്‍ ഉള്ളൂവെന്ന് ചിലരും  ഹൗ ഈസ് ദ പി എം ? ഹൈ സര്‍ എന്ന് ചില ഫലിതപ്രിയന്‍മാരും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഇതിനെല്ലാം പുറമേയാണ് രാത്രിയില്‍ സൂര്യനിലേക്ക് ആളെ അയയ്ക്കാന്‍ പ്രധാനമന്ത്രി പറഞ്ഞില്ലല്ലോയെന്ന ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പൂര്‍ണ ചന്ദ്രനുള്ള ദിവസം രണ്ടാം ചന്ദ്രയാന്‍ നടത്തിയാല്‍ ലാന്‍ഡ് ചെയ്യാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന് വരെ ചില വിരുതന്‍മാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com