ജോലിയില്ല, വിവാഹവും നടക്കുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

പൂനെ സ്വദേശിയായ 35കാരനാണ് അപൂര്‍വ ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്
ജോലിയില്ല, വിവാഹവും നടക്കുന്നില്ല ; ദയാവധം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

പൂനെ: സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതും കൊണ്ട് മാനസിക ബുദ്ധിമുട്ടിലാണെന്നും അതിനാല്‍ ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനാണ് അപൂര്‍വ ആവശ്യവുമായി യുവാവിന്റെ കത്ത് ലഭിച്ചത്. പൂനെ സ്വദേശിയായ 35കാരനാണ് ഫട്‌നാവിസിന് കത്തെഴുതിയത്.

രണ്ടാഴ്ച്ച മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവാവിന്റെ കത്ത് ലഭിച്ചത്. മാതാപിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ താന്‍ കടുത്ത നിരാശയിലാണ്. സ്ഥിരജോലിയില്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടിലാണ്. ജോലി ഇല്ലാത്തതിനാല്‍ വിവാഹ ആലോചനകളെല്ലാം ഒഴിവായിപ്പോകുകയാണ്. കടുത്ത മാനസികസംഘര്‍ഷത്തിലാണ് താന്‍. അതുകൊണ്ട് ദയാവധത്തിന് അനുമതി നല്‍കണം എന്നാണ് യുവാവ് കത്തില്‍ ആവശ്യപ്പെടുന്നത്. 

യുവാവിന്റെ അമ്മയ്ക്ക് 70 വയസ്സും അച്ഛന് 83 വയസ്സും ഉണ്ട്. അവര്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യുവാവിനെ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇടപെട്ടു. യുവാവിന് കൗണ്‍സലിംഗ് അടക്കമുള്ള സഹായം നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com