പ്രതിഫലം വാങ്ങാതെ ക്ഷേത്രം പണിത് മുസ്ലീമായ പിതാവും മകനും;  ലഭിച്ചതാകട്ടെ  അപ്രതീക്ഷിത സമ്മാനം 

പ്രതിഫലം വാങ്ങാതെ നൂറ് ദിവസം കൊണ്ട് ക്ഷേത്രം പണിത് മുസ്ലീങ്ങളായ പിതാവും മകനും
പ്രതിഫലം വാങ്ങാതെ ക്ഷേത്രം പണിത് മുസ്ലീമായ പിതാവും മകനും;  ലഭിച്ചതാകട്ടെ  അപ്രതീക്ഷിത സമ്മാനം 

ഭോപ്പാല്‍: പ്രതിഫലം വാങ്ങാതെ നൂറ് ദിവസം കൊണ്ട് ക്ഷേത്രം പണിത് മുസ്ലീങ്ങളായ പിതാവും മകനും.  ഇറ്റാര്‍സി ജില്ലയിലെ കെസ്ലയിലാണ് സംഭവം. മുസ്ലിങ്ങളായ പിതാവും മകനും ചേര്‍ന്ന് പ്രതിഫലം വാങ്ങാതെ നൂറു ദിവസം കൊണ്ടു ക്ഷേത്രം നിര്‍മിച്ചു. അവധിയില്ലാതെ പണിയെടുത്തിട്ടും ഇരുവരും വേതനം വാങ്ങാന്‍ തയാറായില്ല. എന്നാല്‍ ഉടമയായ സ്ത്രീ ഇരുവര്‍ക്കും ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി.

അമ്മയുടെ ആഗ്രഹപ്രകാരമാണ് സാവിത്രി ഉയ്‌കെ എന്ന സ്ത്രി ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. ഇതിനായി കൊത്തുപണിയില്‍ വിദഗ്ധരും മുസ്ലിം മതവിശ്വാസികളായ റഹ്മാനെയും മകന്‍ റിസ്വാനെയും സമീപിച്ചു. മാതൃദിനത്തില്‍ തന്നെ ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു സാവിത്രിയുടെ ഏക ഉപാധി. അതുകൊണ്ടുതന്നെ റഹ്മാനും റിസ്വാനും മറ്റുള്ള ജോലികള്‍ മാറ്റി നിര്‍ത്തി ക്ഷേത്രം പണി പൂര്‍ത്തിയാക്കി.

ഒരു ദിവസം പോലും അവധിയെടുക്കാതെ തുടര്‍ച്ചയായി 100 ദിവസവും റഹ്മാനും റിസ്വാനും പണിയെടുത്തു. എന്നാല്‍ ചെയ്ത ജോലിക്ക് ഇരുവരും വേതനം വാങ്ങാന്‍ തയാറാകാതെ വന്നതോടെ  സാവിത്രി ഞെട്ടി. ഇരുവരുടെയും ജോലിയില്‍ സന്തോഷവതിയായ സാവിത്രി ഒരേക്കര്‍ ഭൂമി സമ്മാനമായി പ്രഖ്യാപിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന പ്രതിഷ്ഠാ ചടങ്ങിലും റഹ്മാനും റിസ്വാനും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com