ഭീകരരെ വധിക്കുന്നതിനും സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന്  പ്രധാനമന്ത്രി 

രാവിലെ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന
ഭീകരരെ വധിക്കുന്നതിനും സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന്  പ്രധാനമന്ത്രി 

ലഖ്നൗ : ഭീകരരെ വധിക്കുന്നതിന് മുമ്പും സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കുശിന​ഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഇന്നു രാവിലെ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 

ബോംബുകളും ആയുധങ്ങളുമായി ഭീകരർ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാന്‍ നമ്മുടെ ജവാന്മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണം എന്നാണോ പറയുന്നത്. അക്രമകാരികളെ സൈന്യം വെടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു. 

ഭീകരർക്കെതിരെ നടപടി എടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ സൈന്യത്തിന് ആകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാകും. കാരണം ഫലപ്രദവും സത്യസന്ധവുമായ ഒരു സര്‍ക്കാരിനെയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com