അച്ഛന്‍ 10,000 രൂപയ്ക്ക് വിറ്റു; കൂട്ട ബലാത്സംഗത്തിനിരയായ യുവതി സ്വയം തീ കൊളുത്തി, ഗുരുതരാവസ്ഥയില്‍

തുടര്‍ച്ചയായി  ബലാത്സംഗം ചെയ്ത ഇയാള്‍ സുഹൃത്തുക്കള്‍ക്കും കാഴ്ച വയ്ക്കാന്‍ തുടങ്ങിയതോടെ യുവതി പൊലീസിനെ സമീപിച്ചു. പക്ഷേ എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.
അച്ഛന്‍ 10,000 രൂപയ്ക്ക് വിറ്റു; കൂട്ട ബലാത്സംഗത്തിനിരയായ യുവതി സ്വയം തീ കൊളുത്തി, ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍ ഉത്തര്‍പ്രദേശിലെ ഹാപൂറിലാണ് സംഭവം. ശരീരത്തില്‍ 80 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

ഭര്‍ത്താവ് മരിച്ച യുവതിയെ 10,000 രൂപയ്ക്കാണ് അച്ഛന്‍ ഒരാള്‍ക്ക് വിറ്റത്. തുടര്‍ച്ചയായി  ബലാത്സംഗം ചെയ്ത ഇയാള്‍ സുഹൃത്തുക്കള്‍ക്കും കാഴ്ച വയ്ക്കാന്‍ തുടങ്ങിയതോടെ യുവതി പൊലീസിനെ സമീപിച്ചു. പക്ഷേ എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ സ്വയം തീ കൊളുത്തിയതെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു. 

യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജോലിയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ദ്ദം ശക്തമായതോടെ 14 പേരെ പ്രതികളാക്കി ഹാപൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com