ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ റോഡില്‍ കല്ലേറും യജ്ഞവും: ഒടുവില്‍ പൊലീസ് ലാത്തി വീശി വരനെ രക്ഷിച്ചു

യാത്രാമാര്‍ഗം തടസപ്പെട്ടതോടെ വിവാഹസംഘത്തിലുള്ളവര്‍ ഇത് ചോദ്യം ചെയ്തു. ഇതോടെ കയ്യേറ്റവും കല്ലേറും തുടങ്ങുകയായിരുന്നു.
ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ റോഡില്‍ കല്ലേറും യജ്ഞവും: ഒടുവില്‍ പൊലീസ് ലാത്തി വീശി വരനെ രക്ഷിച്ചു

ഗാന്ധിനഗര്‍: ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ നടുറോഡില്‍ കല്ലേറും യജ്ഞവും. പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവരാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി വിവാഹം മുടക്കിയത്. ഒടുവില്‍ പൊലീസെത്തി ലാത്തി വീശിയാണ് വരനെ രക്ഷിച്ചത്. സംഘര്‍ഷത്തില്‍ പെട്ടതിനാല്‍ വേദിയില്‍ സമയത്ത് എത്താനാവാതെ വിവാഹം അടുത്ത ദിവസത്തേക്ക് മാറ്റി വയ്‌ക്കേണ്ടതായും വന്നു. 

ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഖാമ്പിയാസര്‍ ഗ്രാമത്തില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ക്കായി പുറപ്പെട്ട ദളിത് യുവാവിനും സംഘത്തിനും മുന്‍പില്‍ തടസം സൃഷ്ടിച്ച് പാട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ റോഡില്‍ ഭജനയും യജ്ഞവും നടത്തുകയായിരുന്നു. 

യാത്രാമാര്‍ഗം തടസപ്പെട്ടതോടെ വിവാഹസംഘത്തിലുള്ളവര്‍ ഇത് ചോദ്യം ചെയ്തു. ഇതോടെ കയ്യേറ്റവും കല്ലേറും തുടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ക്ക് നേരെയും അതിക്രമമുണ്ടായി. ഒടുവില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്. 

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ തങ്ങള്‍ പൊലീസ് സംരക്ഷണം ആവശപ്പെട്ടെങ്കിലും അനുകൂല നടപടിയെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. നേരത്തെ പൊലീസ് സംരക്ഷണം ലഭിച്ചിരുന്നെങ്കില്‍ വിവാഹം സമയത്തിന് നടക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com