ബിജെപിക്ക് 50 സീറ്റുകള്‍ ലഭിച്ചാല്‍ അതിശയം; ഞെട്ടിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വിറ്റ്, വിശദീകരണം

കഴിഞ്ഞ ദിവസം രാത്രിയാണ് സ്വാമിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്
ബിജെപിക്ക് 50 സീറ്റുകള്‍ ലഭിച്ചാല്‍ അതിശയം; ഞെട്ടിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വിറ്റ്, വിശദീകരണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബിജെപി 50 സീറ്റുകളില്‍ താഴെ പോയാല്‍ താന്‍ അത്ഭുതപ്പെടുമെന്ന് പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വിറ്റില്‍ ഞെട്ടി അനുഭാവികള്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വാമിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്. സ്വാമിക്ക് എന്തുപറ്റിയെന്ന പ്രതികരണങ്ങള്‍ ഇതിന് പിന്നാലെ വന്നു. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, ട്വിറ്റിന് വിശദീകരണവുമായി സ്വാമി തന്നെ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ 50ല്‍ താഴെപോയാല്‍ അതിശയപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്നാണ് സ്വാമിയുടെ വിശദീകരണം.

'50 സീറ്റില്‍ താഴെയാണോ, അതോ നിലവിലുളള സീറ്റുകളെക്കാള്‍ 50 സീറ്റുകള്‍ കുറവായിരിക്കും എന്നാണോ സാര്‍ ഉദ്ദേശിച്ചത്' - ഒരു കമന്റിലെ വരികളാണിത്. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ അത്ഭുതപ്പെടുമെന്നത് ഉറപ്പാണ് എന്ന തരത്തില്‍ ബിജെപിയുടെ തോല്‍വിയെ സൂചിപ്പിച്ചും കമന്റുകളുണ്ട്. ചിലര്‍ ഇത് ഉത്തര്‍പ്രദേശിനെയാണോ ഉദ്ദേശിച്ചത് എന്ന മട്ടില്‍ ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി യെസ് എന്ന ഉത്തരവും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയിട്ടുണ്ട്. 'നിങ്ങള്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു, എങ്കിലും വിശദീകരണം നല്‍കി വ്യക്തത വരുത്തിയതില്‍ സന്തോഷം' അങ്ങനെ നീളുന്നു ട്വീറ്റുകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2014നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നതാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അവകാശവാദം. ബിജെപി ഒറ്റയ്ക്ക് 282ലധികം സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.സമാനമായ നിലയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com