'റോഡ് ഷോ'; അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോള്‍

നടനും ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
'റോഡ് ഷോ'; അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോള്‍

ഗുരുദാസ്പൂര്‍: നടനും ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സണ്ണി ഡിയോള്‍  സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

എതിര്‍ദിശയില്‍ തെറ്റായി വന്ന കാര്‍ സണ്ണി ഡിയോളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടയറുപൊട്ടുകയും നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. അമൃതസര്‍ - ഗുരുദാസ് പൂര്‍ ദേശീയ പാതയില്‍വെച്ച് അപകടത്തില്‍പ്പെട്ട സണ്ണി ഡിയോള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് കോണ്‍വെയായി വന്ന വാഹനങ്ങളും സണ്ണിഡിയോളിന്റെ വാഹനത്തില്‍ കൂട്ടിയിടിച്ചെന്ന് പൊലീസ് പറഞ്ഞു. അവസാനഘട്ടത്തിലാണ് ഗുരുദാസ്പൂരിലെ തെരഞ്ഞടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സുനില്‍ ജാക്കറാണ് എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com