വാദ്രയുടെ ട്വീറ്റില്‍ പതാക മാറി ; ചേര്‍ത്തത് പരാഗ്വെയുടെ ദേശീയ പതാക ; പരിഹാസം, തിരുത്ത്‌

വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് മഷി പുരണ്ട വിരലുമായി വാദ്രയുടെ സെല്‍ഫി
വാദ്രയുടെ ട്വീറ്റില്‍ പതാക മാറി ; ചേര്‍ത്തത് പരാഗ്വെയുടെ ദേശീയ പതാക ; പരിഹാസം, തിരുത്ത്‌


ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പോസ്റ്റ് ചെയ്ത സെല്‍ഫി വന്‍ അബദ്ധമായി. റോബര്‍ട്ട് വാദ്ര സെല്‍ഫിക്കൊപ്പം ട്വിറ്ററില്‍ പങ്കു വെച്ചത് പരാഗ്വേയുടെ പതാക. വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് മഷി പുരണ്ട വിരലുമായി വാദ്രയുടെ സെല്‍ഫി.

''നമ്മുടെ അവകാശമാണ് നമ്മുടെ ശക്തി. എല്ലാവരും വോട്ട് രേഖപ്പെടുത്തൂ. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണം. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു മികച്ച ഭാവി സൃഷ്ടിക്കാന്‍, രാജ്യത്തിന്റെ മതേതര സുരക്ഷിത ഭാവിക്കായി ഒരു വോട്ട്''. ഇതായിരുന്നു വാദ്രയുടെ ഫേസ്ബുക്കിനോടൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത കുറിപ്പ്. 

ഈ പോസ്റ്റിനൊപ്പം ചേര്‍ത്ത പതാകയാണ് വന്‍ അമളിയായത്. പരാഗ്വേയുടെ പതാകയാണ് ട്വീറ്റിനൊപ്പം ചേര്‍ത്തത്. ചുവപ്പും വെള്ളയും നീലയും നിറത്തിലുള്ള ത്രിവര്‍ണ പതാകയാണ് പരാഗ്വേയുടേത്. കാവി, വെള്ള, പച്ച എന്നീ നിറങ്ങളോടൊപ്പം മധ്യത്തിലെ വെള്ള നിറത്തില്‍ അശോക ചക്രത്തോടൊപ്പം കൂടിയതാണ് ഇന്ത്യന്‍ പതാക.

പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെ റോബര്‍ട്ട് വാദ്രയുടെ പോസ്റ്റിനെ ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു. പോസ്റ്റിനൊപ്പമുള്ള പതാകയെ ചൂണ്ടിക്കാട്ടി, വാദ്രയുടെ രാജ്യസ്‌നേഹം എന്നു പരിഹസിച്ചാണ് ട്രോളന്മാര്‍ വിമര്‍ശനം അഴിച്ചുവിട്ടത്. 

ഇന്ത്യൻ പതാകയും പരാ​ഗ്വെ പതാകയും
ഇന്ത്യൻ പതാകയും പരാ​ഗ്വെ പതാകയും

ഇതോടെ അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ച് റോബര്‍ട്ട് വാദ്ര രംഗത്തെത്തി. അത് അറിയാതെ പറ്റിപ്പോയ അബദ്ധമാണ്. എന്നാല്‍ നിങ്ങള്‍ എന്റെ തെറ്റിനെ ആഘോഷിക്കുകയാണെന്നും ട്രോളന്മാരെ വിമര്‍ശിച്ച് വാദ്ര അഭിപ്രായപ്പെട്ടു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ റോബര്‍ട്ട് വാദ്ര എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com