സിഖ് വിരുദ്ധ കലാപം; പരാമര്‍ശത്തില്‍ സാം പിത്രോഡ പരസ്യമായി മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി

1984 ലെ സംഭവത്തെ കുറിച്ച് സാം പിത്രോഡ പറഞ്ഞത് അസത്യമാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. ഞാനിത് അദ്ദേഹത്തോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ട്
സിഖ് വിരുദ്ധ കലാപം; പരാമര്‍ശത്തില്‍ സാം പിത്രോഡ പരസ്യമായി മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി

ചണ്ഡീഗഢ്: സിഖ് വിരുദ്ധ കലാപത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സാം പിത്രോഡ പരസ്യമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബിലെ ഫത്തേഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.'1984 ലെ സംഭവത്തെ കുറിച്ച് സാം പിത്രോഡ പറഞ്ഞത് അസത്യമാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. ഞാനിത് അദ്ദേഹത്തോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് തെറ്റാണെന്നും പരസ്യമായി മാപ്പ് ചോദിക്കണമെന്ന് പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ തലവനായ പിത്രോഡ തന്റെ പരമാര്‍ശത്തില്‍ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിത്രോഡയുടെ മാപ്പുപറച്ചില്‍. പ്ിത്രോഡയുടെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസിന്റെ തനി സ്വഭാവം പുറത്തായെന്ന് പ്രധാനമന്ത്രി മോദിയും അഭിപ്രായപ്പെട്ടിരുന്നു.

'കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ 1984 നെ കുറിച്ച് പറഞ്ഞത് കേട്ടുവോ? സംഭവിച്ചത് സംഭവിച്ചെന്നായിരുന്നു. ആരാണ് ആ നേതാവെന്ന് അറിയാമോ? ഗാന്ധി കുടുംബത്തിന്റെ അടുത്തയാളാണ്. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്റെ ഗുരുവാണ്' എന്നായിരുന്നു മോദിയുടെ പ്രതികരണം.

'എന്റെ ഹിന്ദി അത്ര നല്ലതല്ല. ഞാന്‍ ഇംഗ്ലീഷില്‍ ചിന്തിക്കുകയും ഹിന്ദിയിലേക്ക് അത് തര്‍ജ്ജമ ചെയ്യുകയുമാണ് ചെയ്യാറ്. മോശം എന്നത് തര്‍ജ്ജമ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. സംഭവിച്ചത് വളരെ മോശമായിരുന്നുവെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്' എന്നായിരുന്നു പിത്രോഡയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com