301 സീറ്റ് നേടും; രാജ്യത്ത് മോദി തരം​ഗമെന്ന് ബിജെപി 

ലോ​ക്​​സ​ഭ തെരഞ്ഞെടുപ്പിൽ ബിജെപി 301 സീ​റ്റ്​ നേ​ടു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്​​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ
301 സീറ്റ് നേടും; രാജ്യത്ത് മോദി തരം​ഗമെന്ന് ബിജെപി 

പ​ട്​​ന: ലോ​ക്​​സ​ഭ തെരഞ്ഞെടുപ്പിൽ ബിജെപി 301 സീ​റ്റ്​ നേ​ടു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്​​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ. രാ​ജ്യ​ത്ത്​ മോ​ദി​ത​രം​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ഹാ​റി​ലെ 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ 39ലും ​എ​ൻഡിഎ ജ​യി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ സം​സ്​​ഥാ​ന​ത്ത്​ ജെഡിയു​വു​മാ​യി സ​ഖ്യ​മി​ല്ലാ​യി​രു​ന്നു.

2014ൽ ​​ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്.  272 സീ​റ്റാ​ണ്​ അ​ന്ന്​ മോ​ദി ജ​ന​ങ്ങ​ളോ​ട്​ ചോ​ദി​ച്ച​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്​ 283 സീ​റ്റ്​ ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ ഭി​ന്നി​പ്പി​ന്റെ നാ​യ​ക​നെ​ന്ന്​ ടൈം ​മാ​ഗ​സി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്​ രാ​ജ്യ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും ഷാ​ന​വാ​സ്​ ഹു​സൈ​ൻ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com