മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകയ്ക്ക് ജാമ്യം ; പ്രിയങ്ക ശര്‍മ്മ മാപ്പുപറയണമെന്ന് സുപ്രിംകോടതി

അഭിപ്രായസ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നതാകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു
മമതയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകയ്ക്ക് ജാമ്യം ; പ്രിയങ്ക ശര്‍മ്മ മാപ്പുപറയണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രിംകോടതി. കേസില്‍ അറസ്റ്റിലായ പ്രിയങ്ക ശര്‍മ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ജയില്‍ മോചിതയാകുന്ന പ്രിയങ്ക മാപ്പ് എഴുതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി,  സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അഭിപ്രായസ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നതാകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് മറ്റൊരാളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാകരുതെന്ന് കോടതി നിരീക്ഷിച്ചു.  

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ മുഖത്തിന് പകരം മമതാ ബാനര്‍ജിയുടെ മുഖം വെച്ചായിരുന്നു ട്രോള്‍ ഉണ്ടാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ്  പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. മെയ് 10 നായിരുന്നു അറസ്റ്റ്. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക സുപ്രിംകോടതിയെ സമീപിച്ചത്. 

യുവമോര്‍ച്ച ഹൗറ കണ്‍വീനറാണ് പ്രിയങ്ക ശര്‍മ്മ. മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്കയുടെ അറസ്റ്റ് എന്നായിരുന്നു ബിജെപി ആരോപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com