'ഹിന്ദു തീവ്രവാദി'; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

മതവികാരം വൃണപ്പെടുത്തിയെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
'ഹിന്ദു തീവ്രവാദി'; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തു. മതവികാരം വൃണപ്പെടുത്തിയെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറവാകുറിച്ചി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയാണെന്നായിരുന്നു കമലിന്റെ പരാമര്‍ശം. തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ പരാമര്‍ശം.

'ഇവിടെ നിരവധി മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്.. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ' കമല്‍ പറഞ്ഞു.

എന്നാല്‍ കമലിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കമലിന്റെ നാവരിയണമെന്നായിരുന്നു തമിഴ്‌നാടി മന്ത്രിയുടെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com