ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ പുതിയ വാക്ക് 'മോദിലൈ'; രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ് വിവാദത്തിൽ 

നരേന്ദ്ര മോദിയെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ പുതിയ വാക്ക് 'മോദിലൈ'; രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ് വിവാദത്തിൽ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ (modilie) എന്ന വാക്ക് ഉള്‍പ്പെടുത്തിയെന്ന കോൺ​ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ വിവാദം പുകയുന്നു. റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ മെയില്‍ വിവാദം എന്നിവയില്‍ മോദിയെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സത്യത്തെ രൂപം മാറ്റുന്നു എന്ന അര്‍ത്ഥത്തിലാണ് രാഹുലിന്‍റെ ട്വീറ്റിലെ ഓക്സ്ഫോര്‍ഡ് പേജില്‍ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്.  

എന്നാല്‍, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്ന ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്റെ സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സ്ക്രീന്‍ ഷോട്ടില്‍ ഓക്സ്ഫോര്‍ഡ് ചിഹ്നം യഥാര്‍ത്ഥമല്ല. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യല്‍ പേജില്‍ മോദിലൈ എന്ന വാക്ക് തിരയുമ്പോള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി അനുകൂലികള്‍ രാഹുലിനെതിരെ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com