മെയ് 18 ന് രാജ്യത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട് തീവ്രവാദികള്‍ ; മൂന്ന് ഭീകരര്‍ ബന്ദിപ്പോരയിലെത്തി ; ക്ഷേത്രങ്ങളില്‍ സ്‌ഫോടനത്തിന് വനിതാ ചാവേറുകള്‍ ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത്-ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര ഗ്രൂപ്പാണ് പരിശീലനം നല്‍കി വനിതാ ചാവേറുകളെ അയച്ചിട്ടുള്ളത്
മെയ് 18 ന് രാജ്യത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട് തീവ്രവാദികള്‍ ; മൂന്ന് ഭീകരര്‍ ബന്ദിപ്പോരയിലെത്തി ; ക്ഷേത്രങ്ങളില്‍ സ്‌ഫോടനത്തിന് വനിതാ ചാവേറുകള്‍ ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി : ബുദ്ധപൂര്‍ണിമ ദിനമായ മെയ് 18 ന് രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യത്തെ നിരവധി സ്ഥലങ്ങളില്‍ വന്‍ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് ഭീകരര്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ കടന്നെന്നും കശ്മീരിലെ ബന്ദിപ്പോരയിലെത്തിയതായും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാത്ത്-ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര ഗ്രൂപ്പാണ് പരിശീലനം നല്‍കി വനിതാ ചാവേറുകളെ അയച്ചിട്ടുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ മ്യാന്‍മര്‍ എന്നിവിടങ്ങളിലെ ബുദ്ധക്ഷേത്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഭീകരസംഘടന ലക്ഷ്യമിടുന്നത്. മെയ് 18 ന് ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താനാണ് പദ്ധതി. 

മുസ്ലിങ്ങള്‍ക്ക് നേര്‍ക്ക് ബുദ്ധമത വിഭാഗം നടത്തി അതിക്രമങ്ങള്‍ക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ജമാത്ത്-ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ നിരോധിത സംഘടനയായ ജെഎംബി, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി സ്‌ഫോടനങ്ങളാണ് നടത്തിയത്. 

ഭീകരര്‍ സാജിദ് മീര്‍ വഴിയാണ് ഭികരര്‍ ഇന്ത്യയില്‍ കടന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഒളിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇടം എന്ന നിലയിലാണ് ബന്ദിപ്പോരയില്‍ ഇവരെ എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2017,18 കാലഘട്ടത്തില്‍ നേപ്പാള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിനാല്‍ ആ വഴി സുരക്ഷയും ഇന്ത്യ കുറച്ചിരുന്നു. ഇതാണ് ആ വഴിയിലൂടെ ഇന്ത്യയില്‍ കടക്കാന്‍ ഭീകരര്‍ തീരുമാനിച്ചതെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com