ലോഹ്യയുടെ സ്വപ്‌നം പൂര്‍ത്തീകരിച്ചത് മോദി, അടുത്ത 25 വര്‍ഷം പ്രധാനമന്ത്രിപദത്തില്‍ മോദി തന്നെയെന്ന് യോഗി ആദിത്യനാഥ്

ലോഹ്യയുടെ സ്വപ്‌നം പൂര്‍ത്തീകരിച്ചത് മോദി, അടുത്ത 25 വര്‍ഷം പ്രധാനമന്ത്രിപദത്തില്‍ മോദി തന്നെയെന്ന് യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയെന്ന, സോഷ്യലിസ്റ്റ് നേതാവ് റാംമനോഹര്‍ ലോഹ്യയുടെ സ്വപ്‌നം പൂര്‍ത്തീകരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ഇരുപത്തിയഞ്ചു വര്‍ഷം മോദി തന്നെയായിരിക്കും പ്രധാനമന്ത്രി പദത്തിലെന്ന് ആദിത്യനാഥ് വിശ്വാസം പ്രകടിപ്പിച്ചു.

രാജ്യം ഗ്രാമങ്ങളിലാണ് ജീവിക്കുന്നതെന്ന് ലോഹ്യ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടു പറഞ്ഞിട്ടുണ്ട്. ദരിദ്രര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ആവശ്യത്തിന് ഇന്ധനവും നല്‍കുന്ന കാലത്തെ പ്രധാനമന്ത്രി ഇരുപത്തിയഞ്ചു വര്‍ഷം രാജ്യം ഭരിക്കുമെന്നാണ് ലോഹ്യ പറഞ്ഞത്. 1966ലോ 67ലോ ലോഹ്യ പറഞ്ഞ വാക്കുകള്‍ യാഥാര്‍ഥ്യമായത് ഇപ്പോഴാണ്. ലോഹ്യയുടെ പേരു പറഞ്ഞു രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ഒട്ടേറെപ്പേരുണ്ടെങ്കിലും നരേന്ദ്രമോദിയിലൂടെയാണ് അതു നടപ്പായത്- വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞു.

ജാതി, മതം, പ്രദേശം, വോട്ടു ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവചനങ്ങളെയും തകര്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. ഒന്നരക്കോടി ദരിദ്രര്‍ക്കാണ് മോദിയുടെ ഭരണത്തില്‍ വീടു നല്‍കിയത്. നാലു കോടി ജനങ്ങള്‍ക്കു വൈദ്യുതി നല്‍കി, ഏഴു കോടി വീടുകളില്‍ പാചക വാതകം എത്തിച്ചു. പത്തുകോടി ടൊയ്‌ലറ്റുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പണിതത്. ഇതെല്ലാം കണക്കുകളാണ്. ഇതെല്ലാം കൊണ്ടാണ് രാജ്യത്തെ സാധാരമക്കാര്‍ മോദിക്കൊപ്പം നിലകൊള്ളുന്നതെന്ന് ആദിത്യനാഥ്  പറഞ്ഞു.

ഉത്തര്‍പ്രദേശിലെ 80ല്‍ 74 സീറ്റിലും ബിജെപി ജയം നേടും. ഗൊരഖ്പുര്‍, ഫുല്‍പുര്‍, അമേഠി, അസംഗഢ്, ബദാവൂന്‍ എന്നിവിടങ്ങളില്ലൊം ഇക്കുറി ബിജെപിക്കായിരിക്കും ജയമെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com