വ്യോമസേനയില്‍ ഓഫീസര്‍മാരാകാന്‍ ഇനി എന്‍ട്രന്‍സ് ടെസ്റ്റും ; റിക്രൂട്ട്‌മെന്റ് സംവിധാനം പരിഷ്‌കരിച്ചു

ഇംഗ്ലീഷ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍ സയന്‍സ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ട്രസ് പരീക്ഷ
വ്യോമസേനയില്‍ ഓഫീസര്‍മാരാകാന്‍ ഇനി എന്‍ട്രന്‍സ് ടെസ്റ്റും ; റിക്രൂട്ട്‌മെന്റ് സംവിധാനം പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഓഫീസര്‍ തസ്തികയിലേക്കുള്ള റിക്രൂട്ടിങ് സംവിധാനം വ്യോമസേന പരിഷ്‌കരിച്ചു. എന്‍ട്രസ് പരീക്ഷ പാസാകുന്നവര്‍ക്കാകും തുടര്‍ന്ന് നടക്കുന്ന പരീക്ഷയിലും കായികക്ഷമത പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാന്‍ യോഗ്യതയുണ്ടാവുക. ഇത്തരത്തിലുള്ള ആദ്യ എന്‍ട്രന്‍സ് ടെസ്റ്റ് സെപ്തംബര്‍ മാസം രാജ്യമെങ്ങും നടക്കും. താത്കാലിക- സ്ഥിര നിയമനങ്ങള്‍ക്കും പരീക്ഷ ബാധകമാണ്.

യുപിഎസ് സി വഴി ലഭിക്കുന്ന നിയമനങ്ങള്‍ക്ക് ഈ എന്‍ട്രസ് പരീക്ഷ ബാധകമല്ല. ഇതുവരെ ബിരുദ-ബിരുദാനന്തര പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡായിരുന്നു യോഗ്യരായവരുടെ പട്ടിക തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ എന്‍ട്രസ് പരീക്ഷയിലെ സ്‌കോറാവും മാനദണ്ഡമാക്കുക. ഇംഗ്ലീഷ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍ സയന്‍സ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ട്രസ് പരീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com