കശ്മീരില്‍ യുവാവിനെ വെടിവെച്ചു കൊന്നു; പശു സംരക്ഷകരെന്ന് ആരോപണം, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു,നിരോധനാജ്ഞ

പശുസംരക്ഷകരാണ് ഇതിന് പിന്നിലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു
കശ്മീരില്‍ യുവാവിനെ വെടിവെച്ചു കൊന്നു; പശു സംരക്ഷകരെന്ന് ആരോപണം, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു,നിരോധനാജ്ഞ

ശ്രീനഗര്‍: കശ്മീരില്‍ യുവാവിനെ വെടിവെച്ചു കൊന്നു. കന്നുകാലികളുമായി പോയ യുവാവിനെയാണ് വെടിവെച്ചു കൊന്നത്. പശുസംരക്ഷകരാണ് ഇതിന് പിന്നിലെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

കശ്മീരിലെ ബധേര്‍വയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രകോപിതരായ നാട്ടുകള്‍ അക്രമം അഴിച്ചുവിട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തുടര്‍ന്ന് പ്രദേശത്ത് അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നയീം എന്ന ചെറുപ്പക്കാരനാണ് മറുവിഭാഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുവാവ് ഉള്‍പ്പെടെ രണ്ടുപേരെ സംശയാസ്പദമായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മറുവിഭാഗം വാദിക്കുന്നത്. 

കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ ബധേര്‍വ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അഞ്ചു പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു മുച്ചക്രവാഹനം അഗ്നിക്കിരയാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com