പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, ഗ്രാമീണനും പരിക്ക് 

ഇതേതുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, ഗ്രാമീണനും പരിക്ക് 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഈ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയത്.  തുടര്‍ന്ന് ഇവിടെ ഒരു വീട്ടില്‍ നിന്ന് തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

രണ്ട് തീവ്രവാദികള്‍ ഇവിടെ ഒളിച്ചിരിക്കുന്നുവെന്നാണ് സൂചന. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതേതുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com