ബിജെപി തകര്‍ന്നടിയും; യുപിഎ തിരിച്ചെത്തുമോ? ഇന്ത്യാ  ടുഡേ സര്‍വെഫലം ലീക്കായി

542 ലോക്‌സഭാ മണ്ഡലങ്ങളിലെ 7 ലക്ഷം ആളുകളെ നേരില്‍ കണ്ടാണ് ഇന്ത്യാ ടുഡേ സര്‍വേ നടത്തിയത്
ബിജെപി തകര്‍ന്നടിയും; യുപിഎ തിരിച്ചെത്തുമോ? ഇന്ത്യാ  ടുഡേ സര്‍വെഫലം ലീക്കായി

ന്യൂഡല്‍ഹി: മെയ് 19ന് പുറത്തുവരുമെന്നറിയിച്ച ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സര്‍വേയുടെ ചെറിയൊരു ഭാഗം അബദ്ധത്തില്‍ പുറത്തു വന്നതായാണ് റിപ്പോര്‍ട്ട്.ഇന്ത്യാ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം. ട്വിറ്ററില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

എക്‌സിറ്റ് പോള്‍ ഫലം മെയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. അതിനു മുന്‍പായി രാഹുല്‍ കന്‍വാല്‍ ചെയ്ത ട്വീറ്റ് ഇങ്ങനെ: '2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഇന്ത്യടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ട്'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com