യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു, വിമാനം അടിയന്തരമായി യുഎഇയില്‍ ഇറക്കി

ഡല്‍ഹിയില്‍ നിന്നും മിലാനിലേക്കുള്ള വിമാനത്തിലാണ് സംഭവം എന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി
യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു, വിമാനം അടിയന്തരമായി യുഎഇയില്‍ ഇറക്കി

അബുദാബി: വിമാനയാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി കൈലേഷ് ചന്ദ്ര സൈനി(52) ആണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് അലിറ്റാലിയ വിമാനം യുഎഇയില്‍ അടിയന്തരമായി ഇറക്കി. 

ഡല്‍ഹിയില്‍ നിന്നും മിലാനിലേക്കുള്ള വിമാനത്തിലാണ് സംഭവം എന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു ഇത്. കൈലേഷിനൊപ്പം മകന്‍ ഹീരാ ലാലും വിമാനത്തിലുണ്ടായിരുന്നു. മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com