അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി മോദിയുടെ വാര്‍ത്താസമ്മേളനം ; ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍

ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മോദി മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി മോദിയുടെ വാര്‍ത്താസമ്മേളനം ; ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടത്. ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മോദി മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചത്. 

പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം നരേന്ദ്രമോദി വിവിധ മാധ്യമങ്ങള്‍ക്ക് പലപ്പോഴായി അഭിമുഖങ്ങള്‍ അനുവദിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍ച്ചയായി മോദിയുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇവക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

നേരത്തെ തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പ്രധാനമന്ത്രിയുടെ അഭിമുഖങ്ങള്‍ പ്രചാരണമായി തരംതാഴുകയാണെന്നും കാതലായ വിമര്‍ശനങ്ങളെ ഒഴിവാക്കുന്നുവെന്നുമാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. മോദി മാധ്യമങ്ങളെ ഒഴിവാക്കുന്നതിനെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. 

ഇതിനിടെ വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മോദി മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ബിജെപി ഇത് നിഷേധിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com