ഇന്ത്യാക്കാരന് എച്ച് -വണ്‍ ബി വിസ നിഷേധിച്ചു; ട്രംപ് സര്‍ക്കാരിനെ കോടതി കയറ്റാന്‍ ഐടി കമ്പനി

സിലിക്കണ്‍ വാലി ആസ്ഥാനമായ എക്‌സട്ര സൊല്യൂഷന്‍സാണ് ട്രംപ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി കാണിച്ച് ഹര്‍ജി നല്‍കിയത്
ഇന്ത്യാക്കാരന് എച്ച് -വണ്‍ ബി വിസ നിഷേധിച്ചു; ട്രംപ് സര്‍ക്കാരിനെ കോടതി കയറ്റാന്‍ ഐടി കമ്പനി


വാഷിങ്ടണ്‍: ഇന്ത്യാക്കാരനായ പ്രൊഫഷണലിന് എച്ച് -വണ്‍ ബി വിസ നിഷേധിച്ച യുഎസ് സര്‍ക്കാരിനെതിരെ ഐടി കമ്പനി കോടതിയില്‍. സിലിക്കണ്‍ വാലി ആസ്ഥാനമായ എക്‌സട്ര സൊല്യൂഷന്‍സാണ് ട്രംപ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി കാണിച്ച് ഹര്‍ജി നല്‍കിയത്.

ഉന്നത യോഗ്യതകള്‍ ഉള്ള പ്രഹര്‍ഷ്ചന്ദ്ര സായിയെ ബിസിനസ് സിസ്റ്റം അനലിസ്റ്റായാണ് കമ്പനി തെരഞ്ഞെടുത്തത്. എന്നാല്‍ ഈ പോസ്റ്റിന് എച്ച് -വണ്‍ ബി വിസ നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ നിഷേധിച്ചത്. 
സാങ്കേതിക രംഗത്ത് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെ സിലിക്കണ്‍വാലി സ്വീകരിക്കാറുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പറഞ്ഞാണ് വിസ നിഷേധിച്ചതെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. എച്ച് -വണ്‍ വിസ ലഭിക്കുന്നതിനുള്ള ഒന്നിലേറെ യോഗ്യതകള്‍ പ്രഹര്‍ഷിനുണ്ടെന്ന് കാണിക്കുന്ന തെളിവുകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ എച്ച് -4 വിസക്കാരനാണ് പ്രഹര്‍ഷ്ചന്ദ്ര.ടെക്‌സസ് സര്‍വകലാശാലയിലാണ് ഇയാള്‍ ഐടി ആന്റ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയത്. വിവാദത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com