എല്ലാ കണ്ണുകളും എക്‌സിറ്റ് പോളുകളില്‍, കഴിഞ്ഞ തവണ യാഥാര്‍ഥ്യമായ പ്രവചനം ഒന്നുമാത്രം

എല്ലാ കണ്ണുകളും എക്‌സിറ്റ് പോളുകളില്‍, കഴിഞ്ഞ തവണ യാഥാര്‍ഥ്യമായ പ്രവചനം ഒന്നുമാത്രം

എല്ലാ കണ്ണുകളും എക്‌സിറ്റ് പോളുകളില്‍, കഴിഞ്ഞ തവണ യാഥാര്‍ഥ്യമായ പ്രവചനം ഒന്നുമാത്രം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയാവാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ എല്ലാവരുടെയും കണ്ണ് എക്‌സിറ്റ് പോളുകളിലാണ്. ടെലിവിഷന്‍ ചാനലുകള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടത്തുന്ന എക്‌സിറ്റ് പോളുകള്‍ ശരിയാവാനുള്ള സാധ്യത എത്രത്തോളമുണ്ട്? എങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവയുടെ വിശ്വാസ്യത? 

അവസാന ഘട്ട വോട്ടെടുപ്പു പൂര്‍ത്തിയാവുന്നതുവരെയാണ് എക്‌സിറ്റ് പോളുകള്‍ക്കു നിരോധനം. അതു നീങ്ങുന്ന ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു തുടങ്ങും. വലിയ ചര്‍ച്ചകളാണ് എക്‌സിറ്റ് പോളുകള്‍ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. എന്നാല്‍ ഇവ യഥാര്‍ഥ ഫലത്തോട് അടുത്തെടുത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് ഇതുവരെയുള്ള അനുഭവം.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞുള്ള എക്‌സിറ്റ് പോളുകളില്‍ മിക്കതും ബിജെപി സഖ്യം അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഒട്ടുമിക്ക രാഷ്ട്രീയ വിശകലനങ്ങളും അഭിപ്രായ സര്‍വേകളും ഇതേ പ്രവചനമായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ബിജെപി തനിച്ചു ഭൂരിപക്ഷം നേടും എന്ന പ്രവചനം നടത്തുന്നതില്‍ എക്‌സിറ്റ് പോളുകളില്‍ ഒന്നൊഴികെ എല്ലാം പരാജയപ്പെട്ടു. ന്യൂസ് 24 ടുഡേയ്‌സ് ചാണക്യയുമായി ചേര്‍ന്നു നടത്തിയ എക്‌സിറ്റ് പോള്‍ മാത്രമാണ് ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം പ്രവചിച്ചത്.

സിഎന്‍എന്‍ ഐബിഎന്‍ എബിപി നീല്‍സണുമായി ചേര്‍ന്നു നടത്തിയ എക്‌സിറ്റ്‌പോള്‍ എന്‍ഡിഎയ്ക്കു 282 സീറ്റാണ് പ്രവചിച്ചത്. ടൈംസ് നൗ ഒആര്‍ജി സര്‍വേ പ്രവചിച്ചത് എന്‍ഡിഎയ്ക്ക് 249 സീറ്റ്. ഫലം വന്നപ്പോള്‍ ബിജെപിക്കു മാത്രം 282 സീറ്റും എന്‍ഡിഎയ്ക്ക് 336 സീറ്റും. 

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
 

നോട്ടു നിരോധനത്തിനു പിന്നാലെ നടന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയുണ്ടാവുമെന്നായിരുന്നു വിലയിരുത്തലുകള്‍. അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളും പ്രവചിച്ചതും അതു തന്നെയായിരുന്നു. എസ്പി കോണ്‍ഗ്രസുമായി ചേര്‍ന്നു നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ യഥാര്‍ഥ ഫലം വന്നപ്പോള്‍ ബിജെപിക്കു തിളക്കമാര്‍ന്ന നേട്ടം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നു പ്രവചിക്കുന്നതിനും എക്‌സിറ്റ് പോളുകള്‍ പരാജയമായിരുന്നു. 70 അംഗ നിയമസഭയില്‍ 67 സീറ്റും നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com