കോണ്‍ഗ്രസ് യുവ വനിതാ നേതാവിന്റെ മൃതദേഹം നദിയില്‍, ദുരൂഹത

കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കോണ്‍ഗ്രസ് യുവ വനിതാ നേതാവിന്റെ മൃതദേഹം നദിയില്‍, ദുരൂഹത

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂര മരിച്ച നിലയില്‍. കൃഷ്ണാ നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജെഡിഎസിന്റെ മുന്‍ ജില്ലാ പ്രസിഡന്റാണ് രേഷ്മ.

രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലയാളികള്‍ രേഷ്മയെ കൊലപ്പെടുത്തിയശേഷം നദിയില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി രേഷ്മ എഐഎംഐഎം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

രേഷമയുടെ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഷ്മയുടെ മരണവിവരം രാഷ്ട്രീയവൃത്തങ്ങളില്‍ നടുക്കം ഉണ്ടാക്കിയിട്ടുണ്ട്. കൊലയാളികളെ ഉടന്‍ കണ്ടെത്തണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com