ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്; മകന്‍ ഒരു രാജ്യത്തിന്റെ പിതാവാകില്ല: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് 

ഗാന്ധിജിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച് ബിജെപി വക്താവ് അനില്‍ സൗമിത്രയാണ് വിവാദ പരാമര്‍ശം നടത്തിയത്
ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്; മകന്‍ ഒരു രാജ്യത്തിന്റെ പിതാവാകില്ല: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് 

ന്യൂഡല്‍ഹി: ഗാന്ധിജിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച് ബിജെപി വക്താവ് അനില്‍ സൗമിത്ര. ഇന്ത്യയില്‍ ഗാന്ധിജിയെ പോലെ ലക്ഷകണക്കിന് ആണ്‍മക്കളുണ്ടായിരുന്നു എന്ന് അനില്‍ സൗമിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് ഗാന്ധിജിയെ രാഷ്ട്രപിതാവായാണ് വിശേഷിപ്പിക്കുന്നത്. മകന്‍ ഒരു രാജ്യത്തിന്റെ പിതാവാകില്ല. പിതാവ് പളളിയിലാണെന്നും അനില്‍ സൗമിത്ര പറഞ്ഞു.

ഗാന്ധിജിയുടെ ശ്രമഫലമായാണ് പാകിസ്ഥാന്‍ രൂപം കൊണ്ടത്. ജിന്നയുടെയും നെഹ്‌റുവിന്റെയും സ്വപ്‌നങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. 'ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളാണ്. ആര്‍എസ്എസിന്റെ സ്വന്തം ദാസന്‍ എന്ന നിലയില്‍ അവരുടെ പേരുകള്‍ എല്ലാ ദിവസവും രാവിലെ ഞങ്ങള്‍ ഉരിയാടാറുണ്ട്'- സൗമിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയോട് ഉപമിച്ച പ്രജ്ഞാ സിങ് താക്കൂറിനെ പിന്തുണയ്ക്കാനും സൗമിത്ര മറന്നില്ല. ഇതുസംബന്ധിച്ച വിവാദം രാഷ്ട്രീയരംഗത്ത് അലയടിക്കുമ്പോഴാണ്, പ്രജ്ഞാ സിങ്ങിനെ പിന്തുണച്ച് സൗമിത്ര രംഗത്തുവന്നത്. ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ചതില്‍ ഒരു തര്‍ക്കവുമില്ലെന്നാണ് സൗമിത്രയുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com