ഗോഡ്‌സെ അനുകൂല പ്രസ്താവന :നേതാക്കളോട് വിശദീകരണം തേടുമെന്ന് അമിത് ഷാ ; പാര്‍ട്ടിക്ക് പങ്കില്ല

വിശദീകരണത്തില്‍ അച്ചടക്ക സമിതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടതായും അമിത് ഷാ
ഗോഡ്‌സെ അനുകൂല പ്രസ്താവന :നേതാക്കളോട് വിശദീകരണം തേടുമെന്ന് അമിത് ഷാ ; പാര്‍ട്ടിക്ക് പങ്കില്ല

ന്യൂഡല്‍ഹി : ഗോഡ്‌സെ അനുകൂല വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളോട് വിശദീകരണം തേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിഷയം ഗൗരവതരമാണ്. വിശദീകരണത്തില്‍ അച്ചടക്ക സമിതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടതായും അമിത് ഷാ പറഞ്ഞു. 

വിവാദപ്രസ്താവന നടത്തിയ പ്രജ്ഞാ സിംഗും അനന്ത് കുമാര്‍ ഹെഗ്‌ഡെയും മാപ്പുപറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ല. അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല. 

വിവാദ പ്രസ്താവനകള്‍ നടത്താനിടയായ കാരണം സംബന്ധിച്ച് പ്രജ്ഞാ സിംഗ് ഠാക്കൂര്‍, അനന്ത കുമാര്‍ ഹെഗ്‌ഡെ എന്നിവരോട് അച്ചടക്ക സമിതി വിശദീകരണം തേടും. ബിജെപി എംപി നളില്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവനയും സമിതി പരിശോധിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 

നാഥുറാം ഗോഡ്‌സെയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നായിരുന്നു ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടത്. പാര്‍ട്ടി പ്രസ്താവന തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രജ്ഞ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ പ്രജ്ഞയുടെ നിലപാടിനെ പിന്തുണച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്തു വരികയായിരുന്നു. 

ഹെഗ്‌ഡെയുടെ നിലപാട് വിവാദമായതോടെ, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഹെഗ്‌ഡെ വിശദീകരിച്ചത്. ഇതിനിടെ രാജീവ് ഗാന്ധിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്തുകൊണ്ടാണ് നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തിയത്. ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തൂ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com